ആകാശത്ത് മേഘപാളികൾക്കിടയിൽ മോഹൻലാൽ; കൗതുകമെന്ന് സോഷ്യൽ മീഡിയ, അഭിനന്ദിച്ച് ലാലേട്ടൻ

September 20, 2019

ചിലർ അങ്ങനെയാണ് നമ്മൾ മനസ്സിൽ കാണുമ്പോൾ അവർ മാനത്ത് കാണും… ഇപ്പോഴിതാ ഇഷ്ടതാരത്തെ മാനത്ത് കണ്ടിരിക്കുകയാണ് ഷമിൽ കണ്ടാച്ചേരി എന്ന സൈനികൻ. കണ്ണൂർ സ്വദേശിയായ ഷമിൽ ഹൈദരാബാദിൽ ജോലിചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് ആകാശത്തേക്ക് നോക്കിയപ്പോൾ ഷമിലിന് ആകാശത്ത് പ്രത്യക്ഷപ്പെട്ട മേഘത്തിന് മോഹൻലാലിൻറെ മുഖവുമായി സാമ്യമുണ്ടെന്ന് തോന്നിയത്. ഉടൻ തന്നെ ഫോണിൽ ആ ചിത്രം പകർത്തുകയും ചെയ്തു.

പിന്നീട് ചിത്രത്തിന് മീശയും കണ്ണുകളും വരച്ച് ചേർത്തതോടെ മോഹൻലാൽ മേഘലാലായി മാറി. സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രം ഇതോടെ നിരവധി ആളുകളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം അവസാനം മോഹൻലാലിന്റെ അടുത്തെത്തിയതോടെ താരത്തിന്റെ ഫോൺ കോൾ ഈ ക്രിയേറ്ററിനെയും തേടിയെത്തി.

അതേസമയം സിനിമ പ്രേമിയായ ഷമിലിനെത്തേടി ലാലേട്ടന്റെ ഫോൺ കോൾ എത്തിയതോടെ ഇത് തന്റെ ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളാണെന്ന് ഷാമിൽ പറഞ്ഞു.