പാലാ ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളില്‍ മാണി സി കാപ്പന്‍ മുന്നില്‍

September 27, 2019

പാലാ  ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥ ി മാണി  സി കാപ്പന് അനുകൂലമാണ്.

1,27,939 പേരാണ് ആകെ വോട്ട് ചെയ്തത്. അതേസമയം പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും പോസ്റ്റല്‍ വോട്ടില്‍ ഒപ്പത്തിനൊപ്പമാണ്.

രാമപുരം പഞ്ചായത്തിലെ ഒന്നുമുതല്‍ പതിനാല് വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണിയപ്പോള്‍ മാണി സി കാപ്പന്‍ 150 ല്‍ അധികം വോട്ടുകള്‍ക്ക് മുമ്പിലാണ്.