യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് പൊലീസ്; ജനമൈത്രിക്രിക്കറ്റിനും സോഷ്യല്‍മീഡിയയില്‍ കൈയടി

September 29, 2019

ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന കേരളാ പൊലീസിന്റെ പല വിശേഷങ്ങളും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് കേരളാ പൊലീസ്.

വിതുര പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രദേശത്തെ യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. എന്തായാലും ഈ ജനമൈത്രി ക്രിക്കറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.