അമ്മമഴക്കാറ്: ഗാന്ധിഭവനില്‍ സ്‌നേഹത്തിന്റെ ചിരിനിമിഷങ്ങള്‍ സമ്മാനിച്ച് രമേഷ് പിഷാരടി

September 29, 2019

മലയാള ചലച്ചിത്രലോകത്ത് വിത്യസ്തതകൊണ്ട് ശ്രദ്ധേയനായ രമേഷ് പിഷാരടിയും അമ്മമഴക്കാറ് എന്ന പരിപാടിയിലൂടെ ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിച്ചു. ‘മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചും ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കൊപ്പം പാട്ടുപാടിയും രമേഷ് പിഷാരടി ഗാന്ധിഭവനെ സ്‌നേഹാര്‍ദ്രമാക്കി.

മലയാളത്തിന്റെ അനശ്വരനടന്‍ ജയന്റെ ചിരിയും രമേഷ് പിഷാരടി അനുകരിച്ചു. അതോടൊപ്പം ഗാന്ധിഭവനിലെ പ്രിയപ്പെട്ടവര്‍ക്ക് ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമ കാണാനുള്ള അവസരം നല്‍കുമെന്നും രമേഷ് പിഷാരടി വാഗ്ദാനം ചെയ്തു.

ആരോരുമില്ലാതെ നൊമ്പരപ്പെടുന്ന അനേകര്‍ക്ക് സ്‌നേഹത്തണലൊരുക്കുന്ന ഗാന്ധിഭവനില്‍ സന്തോഷം ചൊരിയുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ അമ്മമഴക്കാറ് പരിപാടി. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് പാട്ടും ചിരിയും വിനോദങ്ങളും സമ്മാനിക്കുകയാണ് അമ്മമഴക്കാറ് എന്ന പരിപാടിയിലൂടെ.

നിരവധി കലാകാരന്മാര്‍ വേറിട്ട പരിപാടികളിലൂടെ ഗാന്ധിഭവനില്‍ വിനോദത്തിന്റെ സുന്ദര നിമിഷങ്ങള്‍ സമ്മാനിയ്ക്കുന്നു.