കുതിര്‍ത്ത ബദാമും ആരോഗ്യവും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

October 18, 2019

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നട്‌സുകള്‍. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍. നട്‌സ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. നട്‌സുകളില്‍ പ്രധാനിയാണ് ബദാം. നിരവധി ആരോ്ഗ്യ ഗുണങ്ങളുണ്ട് ബദാമില്‍. ബദാം വെറുതെ കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് കുതിര്‍ത്ത് കഴിക്കുന്നത്.

ബദാം കുതിര്‍ത്തു കഴിക്കുമ്പോള്‍ ബദാമിന്റെ തൊലിയില്‍ അടങ്ങിയിട്ടുള്ള ടാനിനുകളുടെയും ആസിഡുകളുടെയുമെല്ലാം അളവ് കുറയും. അതുകൊണ്ടുതന്നെ പോഷകങ്ങളുടെ ആഗീരണവും വേഗത്തിലാകും. സാധാരണ ബദാമിനേക്കാള്‍ വൈറ്റമിനുകളും എന്‍സൈമുകളും കുതിര്‍ത്ത ബദാമില്‍ അധികമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യും.

നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് കുതിര്‍ത്ത ബദാമില്‍. അതുമൂലം ദഹനം സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ബദാം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താനും കുതിര്‍ത്ത ബദാം കഴിക്കുന്നത് ഗുണം ചെയ്യും. ശരീര ഭാരം കുറയ്ക്കാനും ബദാം സഹായിക്കുന്നു.

Read more:“പഠിച്ച് ബിഗ് ആയാല്‍ ഫാനില്‍ മുട്ടും; ഞാന്‍ സ്‌കൂളില്‍ പോവില്ല മോളേ…”; ചിരി നിറച്ച് ഈ കുസൃതിക്കുരുന്ന്: വൈറല്‍ വീഡിയോ

കുതിര്‍ത്ത ബദാമില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കുട്ടികള്‍ക്ക് ദിവസവും നാലോ അഞ്ചോ കുതിര്‍ത്ത ബദാം നല്‍കുന്നത് അവരുടെ ബുദ്ധിവികാസത്തിനും നല്ലതാണ്. കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് ഹൃദ് രോഗ സാധ്യതയെ കുറയ്ക്കുകയും ചെയ്യും. ഗര്‍ഭിണികളും കുതിര്‍ത്ത ബദാം കഴിക്കുന്നത് ആരോഗ്യകരമാണ്. ജലാശയ രോഗങ്ങള്‍ വരാനുള്ള സാധ്യതയെ ചെറുക്കാനും കുതിര്‍ത്ത ബദാം സഹായിക്കുന്നു.

ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കുതിര്‍ത്ത ബദാം കഴിക്കുന്നത് സഹായിക്കും. കൂടാതെ നല്ല കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താനും സഹായിക്കുന്നു.

ബദാം രാത്രിയില്‍ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ കഴിക്കുന്നതാണ് നല്ലത്. ശരീരത്തിലെ രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് ക്രമപ്പെടുത്താനും കുതിര്‍ത്ത ബദാം സഹായിക്കുന്നു.