സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍
ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ബംഗ്ലാദേശിനെതിരായ ടി20 ടീമിലാണ് സഞ്ജു ഇടം നേടിയിരിക്കുന്നത്. സഞ്ജുവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം 2015 ജൂലൈക്ക് ശേഷം ഇത് ആദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. സഞ്ജുവിന് പുറമെ ഓള് റൗണ്ടര്‍ ശിവം ദുബെയും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ടി20 ടീം ഇങ്ങനെ: റോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെ എൽ രാഹുല്‍, സഞ്ജു സാംസണ്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദുബെ, ശര്‍ദുല്‍ ഠാക്കൂര്‍. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് സഞ്ജു ടീമില്‍ ഇടം നേടിയിരിക്കുന്നത്.
Read more: ഒരു ഇലയില്‍ കുഞ്ചാക്കോ ബോബന്റെ രൂപം സൃഷ്ടിച്ച് ആരാധകന്: നന്ദിയോടെ വീഡിയോ പങ്കുവച്ച് താരം
വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യയ്ക്കായും നടത്തിയ തിളക്കമാര്‍ന്ന പ്രകടനമാണ് സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്ക് നയിച്ചത്. അതേസമയം ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. അടുത്തമാസം മൂന്നിനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. പരമ്പരയില്‍ മൂന്നു മത്സരങ്ങളുണ്ട്.
India’s squad for T20I series against Bangladesh: Rohit Sharma(Capt), Shikhar Dhawan, KL Rahul, Sanju Samson, Shreyas Iyer, Manish Pandey, Rishabh Pant(wk), Washington Sundar, Krunal Pandya, Yuzvendra Chahal, Rahul Chahar, Deepak Chahar, Khaleel Ahmed, Shivam Dube, Shardul Thakur
— BCCI (@BCCI) October 24, 2019