മലയാളികൾക്ക് മറക്കാനാവില്ല ഈ ചേച്ചിയെയും അനുജത്തിയെയും; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

October 30, 2019

മലയാള സിനിമ പ്രേമികൾ നെഞ്ചോട് ചേർത്തുവച്ച ബാലതാരങ്ങളാണ് ബേബി ശാലിനിയും ബേബി ശ്യാമിലിയും. രണ്ടാം വയസുമുതൽ വെള്ളിത്തിരയിൽ എത്തിയ ശ്യാമിലി മലയാളത്തിന് പുറമെ, കന്നഡ. തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയ താരം പിന്നീട് സിനിമയിൽ നിന്നും വിട്ടുനിന്നു.

ചെറുപ്പം മുതൽ വെള്ളിത്തിരയിൽ നിറസാന്നിധ്യമായിരുന്ന ശാലിനി പിന്നീട് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ നായികയായി തിരിച്ചെത്തി. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴ് നടൻ അജിത്തുമായുള്ള വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്നു. അതേസമയം ശ്യാമിലി വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തി. സിദ്ധാർഥ് നായകനായ ഒയേ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തിരിച്ചുവന്നത്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തിലും ശ്യാമിലിയാണ് നായികയായി എത്തിയത്. അതേസമയം അഭിനയത്തിന് പുറമെ നല്ലൊരു ചിത്രകാരി കൂടിയാണ് ശ്യാമിലി. അടുത്തിടെ ശ്യാമിലി വരച്ച  ചിത്രങ്ങൾ ബാംഗളൂരിൽ  പ്രദർശനത്തിന് വച്ചിരുന്നു.

 

View this post on Instagram

 

Actress #Shamlee is now a painter. Her paintings were recently put up at an exhibition in Bengaluru

A post shared by ChennaiTimesTOI (@chennaitimestoi) on