പെട്രോള്‍ പമ്പിലേക്ക് ‘പറന്ന്’ കയറുന്ന കാര്‍; അപകടകാരണം അമിതവേഗം: വൈറല്‍ വീഡിയോ

October 31, 2019

അശ്രദ്ധയും അമിതവേഗതയുമാണ് പലപ്പോഴും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഗതാഗത നിയമങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും അറിവുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല എന്നതാണ് വാസ്തവം. സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ചില വാഹനാപകടങ്ങളുടെ വീഡിയോകള്‍ വൈറലാകാറുണ്ട്. ഇത്തരം വീഡിയോകള്‍ കാഴ്ചക്കാര്‍ക്ക് വലിയ പാഠങ്ങളാണ് നല്‍കുന്നതും.

ഇപ്പോഴിതാ പെട്രോള്‍ പമ്പിലേക്ക് പറന്നുകയറുന്ന ഒരു കാറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അപകടം നടന്നത് എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും അമിത വേഗതയാണ് ഈ അപകടത്തിന്റെ കാരണമെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തമാകും. അമിത വേഗതയില്‍ പാഞ്ഞെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പ്രെട്രോള്‍ പമ്പിലേക്ക് പറന്ന് കയറുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങുന്നത് വീഡിയോയില്‍ കാണാം.

Read more:ഇനി ഫോണുകൾക്കും സ്പർശനമറിയാം; കൃത്രിമ ചർമ്മം നിർമ്മിച്ച് ശാസ്ത്രലോകം: വീഡിയോ

അമിതവേഗത പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. വാഹനം ഓടിക്കുമ്പോള്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ (അമിത വേഗത ഒഴിവാക്കിയാല്‍) ഒരു പരിധിവരെ വാഹനാപകടങ്ങള്‍ ഓഴിവാക്കാന്‍ സാധിക്കും.