എറണാകുളത്ത് യുഡിഎഫ്; ടി ജെ വിനോദ് വിജയിച്ചു

October 24, 2019

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുന്നു. എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് ജയിച്ചു. 3673 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി ജെ വിനോദിന്റെ വിജയം.

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമാണ് വിനോദ്. 37516 വോട്ടുകളാണ് ടി ജെ വിനോദ് നേടിയത്. എരണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് 33843 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ 13529 വോട്ടുകളും നേടി.