വെള്ളം പൊങ്ങിയാൽ വീടും പൊങ്ങും; പുതിയ കണ്ടുപിടുത്തത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി, വീഡിയോ
സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഒരു വീട്. വെള്ളത്തെ അതിജീവിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന വീട് ഗോപാലകൃഷ്ണൻ ആചാരി എന്ന വാഴപ്പള്ളി സ്വദേശിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചുറ്റും വെള്ളം ഉയര്‍ന്നാലും പ്രളയ ജലത്തെ ഭയക്കാതെ ഉറങ്ങാനാകും എന്നതാണ് ഈ വീടിന്റെ ആകര്‍ഷണം.
പ്രളയത്തിൽ അകപ്പെടാതെ മനുഷ്യൻ സുരക്ഷിതരായിരിക്കുക എന്നതിനൊപ്പം പ്രകൃതിക്ക് ഒരു രീതിയിലുള്ള ദോഷവും വരുത്താതെയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വെട്ടുകല്ലോ, കട്ടയോ, മണലോ സിമിന്റോ, മരമോ ഒന്നും തന്നെ ഉപയോഗിക്കാതെയാണ് വീടിൻറെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്ന വീട് പത്ത് അടിവരെ മുകളിലേക്ക് ഉയർത്താം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇതിന് സഹായിക്കുന്ന എയർ ടാങ്ക് ആണ് അടിത്തറയിൽ ഒരുക്കിയിരിക്കുന്നത്
ആറ് ടൺ ഭാരമാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന വീടിന്റേത്. ഇനിയും ഒരു എട്ട് ടൺ ഭാരം കൂടി ഈ വീടിന് താങ്ങാനാകുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഈ വീടുകൾക്ക് നിലവിലുള്ള മറ്റ് വീടുകളെ അപേക്ഷിച്ചു 40 ശതമാനം വരെ ചിലവ് കുറവാണ്.
സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ഈ വീടിന്റ ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.