വിധികര്‍ത്താക്കളായി പ്രേക്ഷകര്‍; ഓണ്‍ലൈന്‍ റിയാലിറ്റി ഷോയുമായി ഫ്ളവേഴ്‌സ്

October 8, 2019

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടചാനലാണ് ഫ്ളവേഴ്‌സ് ടിവി. ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഓരോ പരിപാടികളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. കോമഡി ഉത്സവം, ടോപ് സിംഗര്‍, ഉപ്പും മുളകും, സ്റ്റാര്‍ മാജിക് തുടങ്ങി ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ക്ക് ആസ്വാദകരും ഏറെ.

ഫ്ളവേഴ്‌സ് ടിവി പുതുചരിത്രം കുറിയ്ക്കുന്നു. പ്രേക്ഷകര്‍ വിധികര്‍ത്താക്കളാകുന്ന മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ റിയാലിറ്റി ഷോയുമായി എത്തുകയാണ് ഫ്ളവേഴ്‌സ് ഡിജിറ്റല്‍. ‘ഫ്ളവേഴ്‌സ് ധമാക്ക’ എന്നാണ് ഈ റിയാലിറ്റി ഷോയുടെ പേര്.

വിവിധ നൃത്തരൂപങ്ങളില്‍ പ്രാധിനിത്യം തെളിയിച്ച കലാകാരന്മാര്‍ക്ക്  ഫ്ളവേഴ്‌സ് ധമാക്കയില്‍ പങ്കെടുക്കാം. രണ്ടു പേരടങ്ങുന്ന ടീമിനാണ് അവസരം. ലിംഗ- പ്രായ ഭേദമന്യേ ടീമുകളാകാം. പ്രതിഭ തെളിയിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഡാന്‍സ് വീഡിയോ 8111995585 എന്ന നമ്പറിലേയ്ക്ക് വാട്‌സ്ആപ്പ് ചെയ്യുക. ഒക്ടോബര്‍ 25 ന് മുമ്പായി ഡാന്‍സ് വീഡിയോ അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫ്ളവേഴ്‌സ് ധമാക്കയിലേയ്ക്ക് ഗോള്‍ഡന്‍ എന്‍ട്രി.