ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പിവി സിന്ധുവിന് കേരളത്തിന്റെ ആദരം

October 9, 2019

ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇന്ത്യയുടെ നാമം തങ്ക ലിപികളാല്‍ കുറക്കപ്പെട്ടിരിക്കുകയാണ് പി വി സിന്ധുവിലൂടെ. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധു സ്വര്‍ണ്ണത്തിളക്കത്തിലാണ്. പിവി സിന്ധുവിന് കേരളത്തിന്റെയും ആദരം. സംസ്ഥാന കായിക വകുപ്പും കേരളാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് സ്വീകരണമൊരുക്കിയത്. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍വച്ചായിരുന്നു സ്വീകരണച്ചടങ്ങുകള്‍. സിന്ധുവിന് പത്ത് ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് സിന്ധു ഹൈദരബാദില്‍ നിന്നും കേരളത്തിലെത്തിയത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായാണ് താരത്തെ വേദിയിലെത്തിച്ചത്. ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ശേഷവും സിന്ധു കേരളത്തില്‍ എത്തിയിരുന്നു.

Read more:ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങള്‍, സംവിധാനം എം പത്മകുമാര്‍; പുതിയ ചിത്രമൊരുങ്ങുന്നു

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി വി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. സ്‌കോര്‍ 217, 217. 38 മിനിറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ തുടക്കം മുതല്‍ക്കെ സിന്ധുവിന് തന്നെയായിരുന്നു ആധിപത്യം.

കഴിഞ്ഞ രണ്ട് വര്‍ഷവും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിന് ജയിക്കാനായില്ല. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇത്തവണ താരം. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് തവണ പി വി സിന്ധു വെങ്കലവും നേടിയിട്ടുണ്ട്.