ബഹിരാകാശത്തുനിന്നും ഒരു കിടിലൻ ചിത്രം
ബഹിരാകാശത്തുനിന്നുള്ള ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. അടുത്തിടെ ബഹിരാകാശത്തുനിന്നും പകർത്തിയ മക്കയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും പ്രധാന പട്ടണങ്ങളിൽ ഒന്നായ ദുബായിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്. യു എ ഇ യുടെ പ്രഥമ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി പകർത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ സെപ്തംബർ 25 നാണ് ഹസ്സ അൽ മൻസൂരി ഉൾപ്പെടുന്ന സംഘം ബഹിരാകാശ യാത്ര നടത്തിയത്. എട്ട് ദിവസങ്ങൾക്ക് ശേഷം ഇവർ ഈ ഒക്ടോബർ മൂന്നിന് തിരികെയെത്തി. ഈ യാത്രയിൽ പകർത്തിയ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്. ബഹിരാകാശത്തുനിന്നും ദുബായിയുടെ ഒരു ചിത്രം, ഈ നഗരമാണ് എനിക്ക് വലിയ പ്രചോദനങ്ങൾ നൽകിയത്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവച്ചത്.
في فضاءٍ مبهر، تبقى دبي مصدر الإلهام الأول. pic.twitter.com/AnJdoO4K9H
— Hazzaa AlMansoori (@astro_hazzaa) October 8, 2019
ആകാശകാഴ്ചയിൽ ചെറിയ തുരുത്തുകൾ പോലെയാണ് ദുബായ് നഗരം തോന്നുന്നത്. എന്നാൽ ദുബായിലെ രണ്ട് പാം ദ്വീപുകളും തുറമുഖവും വേൾഡ് ഐലന്റ് പ്രോജക്ടും വളരെ കൃത്യമായി തന്നെ ദൃശ്യമാകുന്നുണ്ട്. എന്നാൽ നിരവധിയാളുകളാണ് അദ്ദേഹത്തിന് സ്നേഹമറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.