മകൾ വരച്ച ചിത്രം പങ്കുവെച്ച് അഭിമാനത്തോടെ ഗിന്നസ് പക്രു
മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. തന്റെ പരിമിതികളെ അതിജീവിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയ വ്യക്തിത്വം കൂടിയാണ് അദ്ദേഹം. അഭിനയവും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാരംഗത്ത് നിറഞ്ഞു നിൽക്കുന്ന പക്രു ഒരു അനുഗ്രഹീത കലാകാരൻ തന്നെയാണ് എല്ലാ രീതിയിലും.
അച്ഛനെപ്പോലെ തന്നെ മകളും ഒരു കലാകാരിയാണെന്നു തെളിയിക്കുന്ന ഒരു വിശേഷം പങ്കുവെയ്ക്കുകയാണ് പക്രു ഇപ്പോൾ. മകൾ ദീപ്ത കീർത്തി വരച്ച ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. മനോഹരമായൊരു ക്രയോൺസ് ചിത്രമാണ് പക്രു മകളുടേതായി പങ്കുവെച്ചിരിക്കുന്നത്.
രണ്ടടി ആറിഞ്ചു മാത്രം പൊക്കമുള്ള ഒരാൾ ഗിന്നസിന്റെ തലപ്പത്ത് വരെ പരിമിതികളെ അതിജീവിച്ച് എത്തിയത് വലിയ വാർത്ത തന്നെയായിരുന്നു മലയാളികളെ സംബന്ധിച്ച്. അതുകൊണ്ടു തന്നെ എത്ര ഉയരങ്ങളിൽ എത്തിയാലും കടന്നു വന്ന വഴി മറക്കാത്ത പക്രുവിനോട് വലിയ ഇഷ്ടമാണ് എല്ലാവർക്കും.
Read More:നാല് വർഷത്തിന് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്നു; ചിത്രം ‘എന്റർ ദി ഡ്രാഗൺ’
നായകവേഷം ചെയ്ത ഏറ്റവും പൊക്കം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ എന്നൊക്കെ ഒട്ടേറെ ബഹുമതികൾ പക്രുവിന് സ്വന്തമായുണ്ട്. 2006ലാണ് ഗിന്നസ് പക്രുവിന്റെ ജീവിതത്തിലേക്ക് ഗായത്രി കടന്നു വന്നത്. ഇപ്പോൾ ഗായത്രിയുടെയും മകൾ ദീപ്ത കീർത്തിയുടെയും കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും ആരാധകരോട് പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഗിന്നസ് പക്രു.