അഭിനയിക്കാൻ ആഗ്രഹിച്ച ദിലീപ് കഥാപാത്രത്തെക്കുറിച്ച് നടൻ അർജുൻ

November 16, 2019

ദിലീപ് കഥാപാത്രങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. കാരണം അത്രക്ക് ചിരിക്കാനുള്ള വക ആ കഥാപാത്രങ്ങളിൽ ഉണ്ടാകും. ദിലീപിന്റെ അത്തരമൊരു കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് തമിഴ് നടൻ അർജുൻ.

തെങ്കാശിപ്പട്ടണത്തിലെ ‘ശത്രു’ ആണ് അർജുനെ ആകർഷിച്ച ദിലീപ് കഥാപാത്രം. ആ കഥാപാത്രം ചെയ്യാൻ കൊതിച്ചിട്ടുണ്ടെന്നും അർജുൻ പറയുന്നു.”തെങ്കാശിപ്പട്ടണം എന്ന സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്തത് ഞാനാണ്. തെങ്കാശിപ്പട്ടണത്തില്‍ ദിലീപിന്റെ അഭിനയം എനിക്കിഷ്ടപ്പെട്ടതു കൊണ്ട് ഇതാരാണെന്നു ഞാന്‍ അന്വേഷിച്ചിരുന്നു. അതിനുശേഷം വിസാഗില്‍ വെച്ച് ദിലീപ് ഒരു ഷൂട്ടിന് വന്നപ്പോള്‍ ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ പരിചയപ്പെട്ടു. തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ അഭിനയം കണ്ട് എനിക്ക് ആ വേഷം ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ കോമഡിയില്‍ ദിലീപിന്റെ അത്ര വൈദഗ്‌ദ്ധ്യം ഇല്ലാത്തതു കൊണ്ട് ചെയ്യാന്‍ പറ്റിയില്ല.’’ ഒരു അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.

Read More: പ്രണയിനിയായി മാനുഷി ഛില്ലർ; മുൻ ലോകസുന്ദരിയുടെ സിനിമാപ്രവേശനം അക്ഷയ് കുമാറിനൊപ്പം!

അതേസമയം, ദിലീപിനൊപ്പം അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ജാക്ക് ഡാനിയേൽ’ തിയേറ്ററുകളിൽ എത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.