‘അന്ന് അഭിനയിക്കാൻ വയ്യെന്ന് പറഞ്ഞു മുറിയടച്ചിരുന്നു; മോഹൻലാൽ കാത്തിരുന്നു’ – ഇനി നേരിൽ കണ്ടാൽ മണിയ്ക്ക് ഇഷ്ടതാരത്തോട് പറയാനുള്ളത് ഇത്രമാത്രം..

November 26, 2019

ആദ്യ സിനിമയിൽ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി സിനിമയിൽ നിന്നും അപ്രത്യക്ഷനായ ആളാണ് മണി. മോഹൻലാലിനൊപ്പം ‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലാണ് അന്ന് മണി പച്ചപ്പുൽച്ചാടിയായി എത്തിയത്. കാടിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ സിനിമയ്ക്ക് ശേഷം പതിമൂന്നു വർഷങ്ങൾക്കിപ്പുറം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മണി ‘ഉടലാഴ’ത്തിലൂടെ.

മോഹൻലാലിനൊപ്പം ചെറുപ്രായത്തിൽ അഭിനയിച്ചെങ്കിലും ഇപ്പോൾ ഇഷ്ടനടനെ കാണാൻ വല്ലാതെ ആഗ്രഹിക്കുകയാണ് മണി. ഒരുപാട് മാർഗങ്ങളിലൂടെ മോഹൻലാലിനെ കാണാൻ മണി ശ്രമിച്ചു. പക്ഷെ നടന്നില്ല. ഒരു അഭിമുഖത്തിലാണ് മണി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഫോട്ടോഗ്രാഫർ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒട്ടേറെ കുരുത്തക്കേടുകൾ നടത്തിയെന്നും ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും മണി പറയുന്നു. അഭിനയിക്കില്ലെന്ന് പറഞ്ഞു മുറിയടച്ചിരുന്നു. അപ്പോൾ മോഹൻലാൽ മണിക്കായി ക്ഷമയോടെ കാത്തിരുന്നു.

Read More:ഇത് കണ്ണനല്ല, രവിവർമ്മ ചിത്രങ്ങളിലെ സുന്ദരി; വൈറലായി ചിത്രങ്ങൾ

ഇനി മോഹൻലാലിനെ കാണാൻ സാധിച്ചാൽ മണി പറയുന്നത് ഇങ്ങനെയാണ്. ‘ലാലേട്ടാ, ഞാൻ മണിയാണ്. ഫോട്ടോഗ്രാഫറിലെ പച്ചപുൽച്ചാടി’- അത്രമാത്രം ചെറുതാണ് മണിയുടെ ആഗ്രഹങ്ങൾ. ഇപ്പോൾ ഉടലാഴമെന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മണി.