ഒരു സെൽഫിയും ഞാൻ വെറുതെ വിടില്ല -മോഹൻലാലിനൊപ്പമുള്ള ശ്വേതയുടെ സെൽഫിക്കിടയിൽ കയറി അജു വർഗീസ്

November 21, 2019

മോഹൻലാലിനൊപ്പമുള്ള ഒരു നിമിഷവും താൻ നഷ്ടമാക്കില്ലെന്നാണ് അജു വർഗീസ് പറയാറുള്ളത്. അത് സത്യമാണെന്നു ബോധ്യമാകും ശ്വേതാ മേനോനെടുത്ത ഒരു സെൽഫി കണ്ടാൽ. മോഹൻലാലിനൊപ്പമുള്ള ഒരു ക്ളോസ് അപ്പ് സെൽഫിയാണ് ശ്വേതാ പകർത്തിയത്. പക്ഷെ അതിനിടയിൽ ഒരാളും കൂടിയുണ്ട്. അജു വർഗീസ്. അജു വർഗീസ് തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘ഒരു സെൽഫിയും പാഴാക്കില്ല. ഇതിഹാസത്തിനൊപ്പമാണെങ്കിൽ വിളിച്ചില്ലെങ്കിൽ പോലും എന്തുവിലയും കൊടുത്തു എത്തും’- ഇങ്ങനെയാണ് അജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

എന്തായാലും അജുവിന്‌ കമന്റുകളുടെ പെരുമഴയാണ്. മീൻമുറിക്കുമ്പോൾ തലക്കഷ്ണത്തിനായി എത്തിനോക്കുന്ന പൂച്ചയെ പോലെയുണ്ടെന്നൊക്കെയാണ് കമന്റുകൾ വരുന്നത്. ഒട്ടനവധി ചിത്രങ്ങളിൽ കരിയറിന്റെ തുടക്കം മുതൽ തന്നെ അജുവിന്‌ മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

Read More:‘രജനികാന്ത് എന്റെ കുടുംബത്തിന്റെ ഭാഗമാണ്’- അമിതാഭ് ബച്ചൻ

‘ഇട്ടിമാണി’യിലും മോഹൻലാലിനൊപ്പം അജു വർഗീസ് അഭിനയിച്ചിരുന്നു. അന്ന് ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിൻറെ ഒരു വിഡിയോയും അജു പങ്കുവെച്ചിരുന്നു. കാണാനെത്തിയ 350 ഓളം ആരാധകരോട് യാതൊരു മുഷിച്ചിലുമില്ലാതെ സെൽഫിക്ക് പോസ്സ് ചെയ്യുന്ന മോഹൻലാലിൻറെ വീഡിയോ ആണ് അജു പങ്കുവെച്ചത്.