അവസാനിക്കാത്ത യാത്രാ പ്രണയം: വാൻ വീടാക്കി, 25 രാജ്യങ്ങൾ ചുറ്റിസഞ്ചരിച്ച് ദമ്പതിമാർ
കാലമെത്ര കഴിഞ്ഞാലും ചിലരിൽ യാത്രാ പ്രണയങ്ങൾ അവസാനിക്കാറില്ല…യാത്രയെ പ്രണയിച്ച ബെൻ ഫ്ര്യൂറിയും ലൂസി പിനാലുമാണ് ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത്. പഠനശേഷം ജോലി ചെയ്ത് കാശ് സമ്പാദിച്ച ഈ ദമ്പതിമാർക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു.. ലോകം മുഴുവൻ യാത്ര ചെയ്യണം. അതിനായി ഇരുവരും ചേർന്ന് ഒരു വാഹനവും വാങ്ങി. ഒരു മിനി വാൻ. എല്ലാ യാത്രയിലും ഇരുവരുടെയും സന്തത സഹചാരിയായി ഈ വാഹനവും ഇവർക്ക് കൂടെയുണ്ട്. താമസവും യാത്രയുമൊക്കെ ഈ വാനിലാണ്.
യാത്രയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അവർ ഈ വാഹനനത്തിൽ ഒരുക്കിയിട്ടുണ്ട്. ബെഡ് റൂമും ടോയ്ലറ്റും കിച്ചണുമടക്കം എല്ലാം ഈ വാഹനമാണ്. സോളാർ പാനൽ, ഫ്രിഡ്ജ്, ഗ്യാസ് അവ്ൻ, കൂളർ, വാട്ടർ ടാങ്ക് തുടങ്ങിയവയും വാനിൽ ഒരുക്കിയിട്ടുണ്ട്.
ഏകദേശം ഇരുപത്തഞ്ചിലധികം രാജ്യങ്ങൾ ഇരുവരും ചേർന്ന് ഇതുവരെ സഞ്ചരിച്ചുകഴിഞ്ഞു. യാത്രയ്ക്കുള്ള ചിലവിനായി ഫോട്ടോഗ്രാഫിയും, ഫിലിം മേക്കിങ്ങുമെല്ലാം ഇരുവരും ചേർന്ന് നടത്തുന്നുണ്ട്. എന്നാൽ വേനല്‍ക്കാലമായാൽ യാത്ര ബുദ്ധിമുട്ടാണ് അതിനാൽ ഈ സമയം ഇവർ തിരികെ നാട്ടിലേക്ക് പോകും. അവിടെ ചെറിയ ജോലി ചെയ്ത് അടുത്ത യാത്രക്കുള്ള കാശ് സമ്പാദിക്കും. പിന്നീട് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ഇരുവരും ചേർന്ന് യാത്രയും പോകും. എന്നാൽ യാത്രയ്ക്കിടെ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ടെന്നും എങ്കിലും തങ്ങളുടെ യാത്രാ പ്രണയം ഒരിക്കലും അവസാനിക്കില്ലെന്നുമാണ് ഇരുവരും പറയുന്നത്.