പ്രേക്ഷകര്‍ക്ക് ചിരിവിരുന്നുമായി ഡബിള്‍ ഡെക്കര്‍ ഓട്ടം തുടങ്ങി…

November 8, 2019

ഫ്ളവേഴ്‌സ് ടിവിയുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് മനോഹരമായ ഒരു ചിരിവിരുന്നൊരുക്കുകയാണ് ഫ്ളവേഴ്‌സ് ഓണ്‍ലൈനില്‍ ആരംഭിച്ച വെബ് സീരീസ്. ഡബിള്‍ ഡെക്കര്‍ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ സ്വീകരണമുറിയിൽ ചിരിവസന്തം സൃഷ്ടിക്കാനൊരുങ്ങുന്ന വെബ് സീരീസ് ഇനി മുതൽ എല്ലാ വെള്ളിയാഴ്ചയും രാത്രി 7 മണിക്ക്  എത്തും.

സംവിധാനത്തിലും ദൃശ്യാവിഷ്കാരത്തിലുമെല്ലാം ഏറെ മികവ് പുലര്‍ത്തുന്നുണ്ട് ഈ വെബ് സീരീസ്. സംവിധാനത്തിലൂടെ ശ്രദ്ധ നേടിയ അതുൽ ടി ആർ ആണ്  ഈ വീഡിയോയുടെ സംവിധായകന്‍. വെബ് സീരീസിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അതുൽ ടി ആർ, സിമി സദാനന്ദൻ, അരുൺ വിവേക് എന്നിവർ ചേർന്നാണ്.

അതുൽ അമ്പിളി, പ്രശാന്ത് കണ്ണൻ എന്നിവർ സിനിമാറ്റോഗ്രഫിയും സനു വര്‍ഗീസ്‌ വീഡിയോയുടെ ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു.  ഗ്രാഫിക്‌സ്- അരുൺ ദേവ്, ഓഡിയോ- വിഷ്ണു, റാഫി, കളറിങ്- പ്രിജു ജോസുമാണ് നിർവഹിച്ചിരിക്കുന്നത്. ഗോഡ്‌വിൻ ജിയോ സാബുവാണ് സംഗീതം പകർന്നിരിക്കുന്നത്. അനന്തു, മീര രാമചന്ദ്രൻ, ഗൗരി, ജിതിൻ എന്നിവരും വെബ് സീരിസിന്റെ പിന്നണി പ്രവർത്തകരാണ്.

കഥാപാത്രങ്ങളുടെ അഭിനയമികവിലും മികച്ചുനില്‍ക്കുന്നുണ്ട് ഈ വെബ് സീരീസ്. ആനന്ദ് മന്മഥൻ, അഞ്ജലി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പഴങ്കഥകളുടെ കോട്ടകൾ പൊട്ടിച്ചിട്ട് പുതുമയുടെ രസക്കൂട്ടുമായി എത്തുന്ന നർമ്മ മുഹൂർത്തങ്ങൾക്കായി ഇനി കാത്തിരിക്കാം…

നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം പ്രണയത്തിന്റെ രസകരമായ നിമിഷങ്ങളും കോർത്തിണക്കിയ ഡബിൾ ഡക്കറിന്റെ ആദ്യ എപ്പിസോഡ് കാണാം..