നീ വെള്ളത്തിൽ കിടന്നാൽ മതി; കരയിലിരുന്ന ആമയെ വെള്ളത്തിലേക്ക് തള്ളിയിട്ട് പൂച്ച- രസകരമായ വീഡിയോ

November 30, 2019

വളരെ രസകരമാണ് മൃഗങ്ങളുടെ ചില പെരുമാറ്റങ്ങൾ. അവരുടെ കൗതുകവും കുശുമ്പും ഭയവുമൊക്കെ കാണാൻ തന്നെ രസമാണ്. മൃഗങ്ങളിൽ ഏറ്റവും തമാശ പൂച്ചകളുടെ കാര്യത്തിലാണ്. അവ ചില സമയം കാണിക്കുന്ന കാര്യങ്ങൾ കണ്ടാൽ ചിരിയടക്കാനാകില്ല.

മനുഷ്യനെപ്പോലെ തന്നെ കുശുമ്പും കുരുത്തക്കേടും പൂച്ചകൾക്കുമുണ്ട്. ഇപ്പോൾ അങ്ങനെയൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.  കുളത്തിന്റെ കൽപടവുകളിൽ വിശ്രമിക്കുകയായിരുന്നു ആമ. അങ്ങോട്ടേക്ക് എത്തിയ പൂച്ച പതിയെ ആമയെ തൊട്ടും തലോടിയുമൊക്കെ ബുദ്ധിമുട്ടിക്കുന്നു.

പൂച്ചയുടെ ശല്യം സഹിയ്ക്കാതെ ആമ പതിയെ അടുത്ത പടിയിലേക്ക് ഇറങ്ങുന്നു. പക്ഷെ പൂച്ച വിടാൻ ഭാവമില്ല. പിന്നാലെ ചെന്ന് ഒറ്റത്തട്ടിനു കുളത്തിലേക്ക് ആമയെ തള്ളിയിട്ടിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കുകയാണ്. വളരെ രസകരമാണ് ഈ വീഡിയോ.