ബംഗ്ലാദേശിനെതിരെ രണ്ടാം അങ്കം; ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ

November 7, 2019

ബംഗ്ലാദേശ്- ഇന്ത്യ ടി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം അങ്കത്തിന് തുടക്കം. രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യമത്സരത്തിലെ ടീം തന്നെയാണ് ഇത്തവണയും കളത്തിലിറങ്ങുന്നത്. അതുകൊണ്ടുതന്നെ മലയാളി താരം സഞ്ജു വി സാംസണ്‍ ഇത്തവണയും പുറത്തിരിക്കേണ്ടിവരും.

ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടി20 മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ വിജയം ഉറപ്പിച്ചാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളുണ്ട് പരമ്പരയില്‍. വിരാട് കോഹ്‌ലിക്ക്‌ വിശ്രമം അനുവദിച്ചതിനേത്തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ടി20യില്‍ ടീമിനെ നയിക്കുന്നത്.