ജാക്ക് എന്ന ഹൈടെക്ക് കള്ളന്റെ പിറവി ഇങ്ങനെ; ‘ജാക്ക് ആൻഡ് ഡാനിയൽ’ മേക്കിങ് വീഡിയോ

November 19, 2019

ദിലീപ്, തമിഴ് നടൻ അർജുൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ആൻഡ് ഡാനിയൽ’. ഒരു ഇന്റർനാഷ്ണൽ കള്ളന്റെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചത് എങ്ങനെ എന്ന് മേക്കിങ് വീഡിയോ വ്യക്തമാക്കുന്നുണ്ട്. ഡ്യൂപ്പ് സഹായമില്ലാതെ കയറിൽ തൂങ്ങിയാണ് ദിലീപ് സാഹസിക രംഗങ്ങളൊക്കെ ചിത്രീകരിച്ചിരിക്കുന്നത്.

എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Read More: ‘എന്നെയൊന്ന് തിരികെ കൊണ്ട് പോകു..’- ഫഹദിനോട് നസ്രിയ

പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അതേസമയം 2007- ല്‍ തിയേറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജാക്ക് ഡാനിയലിനു’ണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ജാക്ക് ഡാനിയലിന്റെ സംഗീത സംവിധാനം. ജോണ്‍കുട്ടിയാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.