ഒടുവിൽ പുൽച്ചാടിയുടെ സ്വപ്നം യാഥാർഥ്യമായി- മോഹൻലാലിനെ കണ്ടുമുട്ടിയ സന്തോഷത്തിൽ മണി

November 27, 2019

 

ആഗ്രഹിച്ചത് പോലെ ഇഷ്ടനായകൻ മോഹൻലാലിനെ പഴയ പച്ചപുൽച്ചാടി കണ്ടു , ‘ലാലേട്ടാ, ഞാൻ മണിയാണ്.. പഴയ പുൽച്ചാടി’ എന്ന് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞൊരു കാര്യമായിരുന്നു ‘ഫോട്ടോഗ്രാഫർ’ എന്ന സിനിമയിൽ അഭിനയിച്ച മണിക്ക് മോഹൻലാലിനെ ഒരിക്കൽ കൂടി കാണാൻ തോന്നിയ ആഗ്രഹം.

ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല എന്ന് പല അഭിമുഖങ്ങളിലും മണി പറഞ്ഞിരുന്നു. ഒടുവിൽ ‘ബിഗ് ബ്രദർ’ ലൊക്കേഷനിൽ എത്തി ആഗ്രഹിച്ചത് പോലെ മോഹൻലാലിനെ കണ്ടിരിക്കുകയാണ് മണി. കളമശേരി ഫാക്ടിലായിരുന്നു ‘ബിഗ് ബ്രദർ’ ഷൂട്ടിംഗ് നടന്നത്. അവിടെയെത്തിയാണ് മണി മോഹൻലാലിനെ കണ്ടത്. മാണിയുടെ വിശേഷങ്ങളൊക്കെ മോഹൻലാൽ ചോദിച്ചറിഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം ഒന്നും പറയാൻ പോലും സാധിക്കാത്തത്ര സന്തോഷത്തിലായിരുന്നു മണി.

Read More:‘എന്റെ വീടിനു തീപിടിച്ച് ഇറങ്ങിയോടേണ്ടി വന്നാലും അതും ഞാൻ കയ്യിലെടുക്കും’- അഹാനയുടെ ഹൃദയഹാരിയായ കുറിപ്പ്

‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച് സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കിയ ആളാണ് മണി. മലയാള സിനിമയിൽ അഭിനയിക്കുന്ന ആദ്യ ഗോത്രവാസി കൂടിയായിരുന്നു മണി. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ജീവിത സാഹചര്യങ്ങൾ കാരണം സിനിമയിൽ സജീവമാകാൻ മണിക്ക് സാധിച്ചില്ല. എന്നാൽ പതിമൂന്നു വർഷത്തിന് ശേഷം ‘ഉടലാഴം’ എന്ന ചിത്രത്തിലൂടെ തിരികെ അഭിനയ ലോകത്തേക്ക് എത്തുകയാണ് മണി.