100 വര്‍ഷങ്ങള്‍ക്ക് മുമ്പ് നയാഗ്ര വെള്ളച്ചാട്ടത്തില്‍ കുടുങ്ങി; അനങ്ങാതെകിടന്ന ബോട്ട് ഒടുവില്‍ ഒഴുകി നീങ്ങി: വീഡിയോ
മനുഷ്യരുടെ പ്രവചനങ്ങള്‍ക്കും അതീതമാണ് പലപ്പോഴും പ്രകൃതിയിലെ പ്രതിഭാസങ്ങള്‍. നയാഗ്ര വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്തവര്‍ വിരളമായിരിക്കാം.
കനേഡിയന്‍ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോര്‍ക്കിനുമിടയില്‍ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ മനോഹരമായ കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല് ഫാള്‍സ്, കനേഡിയന്‍ ഹോഴ്സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് നയാഗ്ര വെള്ളച്ചാട്ടം രൂപംകൊണ്ടിരിക്കുന്നത്.
പ്രകൃതി ഒരുക്കിയ ഈ മനോഹരദൃശ്യവിരുന്ന് ആസ്വദിക്കാനെത്തുന്നവരും നിരവധിയാണ്. നയാഗ്ര വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്നവര്‍ ശ്രദ്ധിച്ചിരുന്ന മറ്റൊന്നുകൂടിയുണ്ട്, ഒരു ബോട്ട്. നൂറ് വര്‍ഷത്തോളം നയാഗ്ര വെള്ളച്ചാട്ടത്തില്‍ കുടുങ്ങിക്കിടന്ന ബോട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒഴുകിമാറിയിരിക്കുകയാണ്.
Read more: യജമാനനെ മരണം കവര്‍ന്നു, ഇനിയൊരിക്കലും തിരികെ വരില്ലെന്നറിയാതെ കാത്തുനില്ക്കുന്ന നായ: വീഡിയോ
1918-ലാണ് രണ്ടുപേരുമായി ഈ ബോട്ട് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഭാഗമായ കനേഡിയന്‍ ഹോഴ്സ് ഷൂ ഫാള്‍സില്‍ കുടുങ്ങിയത്. ബോട്ടിലുണ്ടായിരുന്നവരെ രക്ഷിച്ചെങ്കിലും ബോട്ട് കരയ്ക്കെത്തിക്കാന്‍ അന്ന് സാധിച്ചിരുന്നില്ല. ഒരു നൂറ്റാണ്ട് കാലം ഈ ബോട്ട് വെള്ളച്ചാട്ടത്തിലെ പാറക്കെട്ടില്‍ കുടുങ്ങിക്കിടന്നു. ഒടുവില്‍ ബോട്ട് കുടുങ്ങിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ശക്തമായ ഒഴുക്കില്‍പ്പെട്ട് ബോട്ടിന് ഇളക്കംതട്ടിയത്.