‘എനിക്കിട്ട് പണിയാൻ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ’- കുഞ്ചാക്കോ ബോബന്റെ രസകരമായ ചാറ്റ് പുറത്ത് വിട്ട് രഞ്ജിത് ശങ്കർ

November 23, 2019

സിനിമ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ആളാണ് കുഞ്ചാക്കോ ബോബൻ. എല്ലാവരുമായും അടുത്ത ബന്ധം പുലർത്തുന്ന കുഞ്ചാക്കോ ബോബനുമായുള്ള ഒരു ചാറ്റ് സ്ക്രീൻഷോട്ട് പുറത്ത് വിട്ടിരിക്കുകയാണ് സംവിധയകാൻ രഞ്ജിത് ശങ്കർ. കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള ഒരു ട്രോൾ ആണ് രഞ്ജിത് താരത്തിന് അയച്ചു നൽകിയത്. ഇതിനു കുഞ്ചാക്കോയുടെ മറുപടിയാണ് തരംഗമാകുന്നത്.

ചരിത്ര വേഷങ്ങൾ ചെയ്യാൻ മമ്മൂട്ടിയാണ് മികച്ചത് എന്ന് പറയുന്നവർ കുഞ്ചാക്കോ ബോബന്റെ ‘പുത്തൂരം പുത്രി ഉണ്ണിയാർച്ച’ കാണാത്തവരാണ് എന്നാണു ട്രോൾ. ട്രോളിൽ ‘പുത്തൂരം പുത്രി ഉണ്ണിയാർച്ച’യിൽ ചരിത്രവേഷത്തിൽ കുഞ്ചാക്കോ ബോബൻ നിൽക്കുന്ന ചിത്രമാണ് നൽകിയിരിക്കുന്നത്.

Read More: ഇതാണ് ഞങ്ങളുടെ ആദ്യ ചിത്രം’; ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

മറ്റൊരാൾ അയച്ചു തന്ന ട്രോൾ കുഞ്ചാക്കോയ്ക്ക് രഞ്ജിത് അയച്ചപ്പോൾ ‘എനിക്കിട്ട് പണിയാൻ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ’ എന്നാണ് കുഞ്ചാക്കോ മറുപടി നൽകിയിരിക്കുന്നത്. ഇത് മറ്റൊരാൾ അയച്ച് തന്നതാണെന്നും താൻ ഈ ചിത്രം കണ്ടിട്ടില്ല, ഇനി കാണണം എന്നും രഞ്ജിത് പറയുമ്പോൾ ‘അവനെയങ്ങ് തട്ടിയേക്ക്’ എന്നാണ് കുഞ്ചാക്കോയുടെ രസകരമായ മറുപടി. രഞ്ജിത് ശങ്കർ ചാറ്റ് സ്ക്രീൻഷോട്ട് പുറത്ത് വിട്ടതോടെ നിരവധി കമന്റുകളാണ് വരുന്നത്.