എൺപതുകളിലെ താരങ്ങളുടെ ഒത്തുചേരലിൽ മമ്മൂട്ടി എവിടെ?- ആരാധകരോട് മറുപടിയുമായി സുഹാസിനി

November 26, 2019

ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളുടെ സംഗമമാണ് ‘ക്ലാസ് ഓഫ് എയ്റ്റീസ്’. കഴിഞ്ഞ പത്ത് വർഷമായി എൺപതുകളിലെ താരങ്ങൾ ഒത്തുചേരാറുണ്ട്. ഏതെങ്കിലും പ്രത്യേക തീമിലാണ് ഇവരുടെ കൂടിച്ചേരൽ. ഇത്തവണയും പതുവു തെറ്റിക്കാതെ നാല്പതോളം താരങ്ങൾ സംഗമത്തിനെത്തി. മോഹൻലാലും ജയറാമും റഹ്‌മാനും തുടങ്ങി മലയാള സിനിമയുടെ പ്രിയതാരങ്ങൾ ഒട്ടേറെയുണ്ടായിരുന്നു. എന്നാൽ ഈ സംഗമത്തിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാകുകയാണ് മമ്മൂട്ടി.

ഇത്തവണ ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരസംഗമം. ബ്ലാക്ക് ആൻഡ് ഗോൾഡ് കോമ്പിനേഷൻ ആയിരുന്നു തീം. എല്ലാവരും അതെ തീമിൽ എത്തുകയും ചെയ്തു. എന്നാൽ മമ്മൂട്ടിയെവിടെ എന്ന ചോദ്യം ബാക്കിയായി. ആ ചോദ്യങ്ങൾ നേരിട്ടതാകട്ടെ, സംഗമത്തിന് ചുക്കാൻ പിടിക്കുന്ന സുഹാസിനിയും.

 

View this post on Instagram

 

The main 5 who curate 80 s re union. Kushbu missing in the picture

A post shared by Suhasini Hasan (@suhasinihasan) on

മമ്മൂട്ടിയെവിടെ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി സുഹാസിനി നൽകുന്നുമുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്കാണ് സുഹാസിനി മറുപടി നൽകിയത്. ഒരു ബോർഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് തിരക്കിലാണ് മമ്മൂട്ടിയെന്നും അടുത്തവർഷം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സുഹാസിനി പറയുന്നു.

Read More:പ്രണയപൂർവം ചുവടുവെച്ച് മോഹൻലാലും മേനകയും- ഹൃദയം കവർന്ന് വീഡിയോ

മണിരത്നവും സുഹാസിനിയും ലിസിയും ചേർന്നാണ് ഇത്തരമൊരു കൂട്ടയ്മയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ആദ്യം താരറാണിമാരുടെ മാത്രം സംഗമമായിരുന്ന ‘ക്ലാസ് ഓഫ് എയ്റ്റീസ്’ പിന്നീട് താരരാജാക്കന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമാക്കുകയായിരുന്നു.

 

View this post on Instagram

 

The ever so happy #Jairam #10thanniversary #80sReunion2019 ❤❤❤???????

A post shared by Khush (@khushsundar) on