ആമ്പൽപാടത്തിന് നടുവിൽ സ്വാസികയുടെ വെറൈറ്റി ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം..

November 6, 2019

കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മനോഹരമായ മലരിക്കൽ ആമ്പൽപാടങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്തകളിലും ഇടംനേടിയിരുന്നു. മലയാളികളുടെ മനംനിറച്ച കാഴ്ചയ്ക്ക് മാറ്റുകൂട്ടിയിരിക്കുകാണ് പ്രിയതാരം സ്വാസിക. ആമ്പൽപ്പൂക്കൾക്കിടയിൽ നിന്നുള്ള സ്വാസികയുടെ മനോഹരമായ ഒരു ഫോട്ടോഷൂട്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നത്.

ഫ്ളവേഴ്‌സ്  ടിവിയിലെ ‘സീത’ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാസിക. സീരിയലിന് പുറമെ നിരവധി സിനിമകളിലും അഭിനയിച്ച  താരം വെള്ളിത്തിരയിലെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു.

മലരിക്കലിലെ കിലോമീറ്ററുകളോളം നീണ്ടുകിടന്ന ആമ്പൽ പാടങ്ങൾ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മാറിയിരുന്നു. എന്നാൽ ആമ്പൽ പാടങ്ങളിൽ എത്തുന്നവർ ധാരാളമായി പൂക്കൾ പറിച്ച് നശിപ്പിക്കുന്നതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ പൂക്കൾ ഒന്നും പറിച്ചെടുക്കാതെയാണ് സ്വാസികയുടെ ഫോട്ടോഷൂട്ട് എന്നതാണ് ഏറെ ശ്രദ്ധേയം.

‘വൈഗയി’ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച സ്വാസിക തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചുമറിയംജോസ്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ഇഷ്‌ക് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.