ആറ് പതിറ്റാണ്ടിന്റെ സംഗീത വസന്തത്തിന് പിറന്നാൾ; സുശീലാമ്മയ്ക്ക് സംഗീത സമ്മാനവുമായി ശ്വേതയും 21 ഗായകരും

November 13, 2019

മലയാളികൾക്ക് എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പാട്ടുകാരിയാണ് പി.സുശീല. അറുപതു വർഷമായി സിനിമ ലോകത്ത് സജീവമായ പി സുശീല തന്റെ എണ്‍പത്തിനാലാം പിറന്നാൾ നിറവിലാണ്. ഈ പിറന്നാളിന് ആദരവോടെ ഗായിക ശ്വേതയും 21 ഗായകരും ചേർന്ന് ഒരു മനോഹാര സമ്മാനമാണ് സുശീലാമ്മയ്ക്ക് നൽകുന്നത്. നാല് സുന്ദര ഗാനങ്ങൾ.

പാട്ടിൽ പരീക്ഷണങ്ങൾ നടത്താറുള്ള ശ്വേത മോഹൻ, സുശീലാമ്മയ്ക്കായി ഒരുക്കിയിരിക്കുന്നതും മികച്ച ഗാനങ്ങൾ തന്നെയാണ്. സുശീലാമ്മയുടെ തന്നെ നാല് പ്രസിദ്ധ തമിഴ് ഗാനങ്ങൾ കൂട്ടിച്ചേർത്ത് അക്കാപ്പെല്ല രീതിയിലാണ് ആദരവ് നൽകുന്നത്. ശ്വേതയ്ക്ക് ഒപ്പം അമ്മ സുജാത മോഹനും സംഘത്തിൽ ഉണ്ട്.

അനുരാധ ശ്രീറാം, വിജയ് യേശുദാസ്, ബെന്നി ദയാല്‍, ഹരിചരണ്‍, നരേഷ് അയ്യര്‍, ശ്രീനിവാസ് തുടങ്ങിയവരും സംഘത്തിൽ ഉണ്ട്. ഇപ്പോൾ മലയാള സിനിമ ലോകത്ത് സജീവമായ ഒട്ടേറെ പുതുമുഖ പിന്നണി ഗായകരും ഒപ്പമുണ്ട്.

Read More: കുട്ടിക്കാല ചിത്രം പങ്കുവെച്ച് ചേച്ചിക്ക് മുക്തയുടെ പിറന്നാൾ ആശംസ

‘ചെറുപ്പം മുതൽ സുശീലാമ്മയുടെ ഗാനങ്ങളുടെ വലിയ ആരാധികയാണ് ഞാൻ. എന്റെ അമ്മ സുജാത മോഹൻ എപ്പോളും സുശീലാമ്മയുടെ ഗാനങ്ങൾ വീട്ടിൽ കേൾക്കാറുണ്ട്. സംഗീതത്തിൽ 65 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ തന്നെ സുശീലാമ്മയ്ക്ക് ആദരവ് നല്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ യുവഗായകരെ സംബന്ധിച്ച് കയ്യെത്തി പിടിക്കാൻ സാധിക്കാത്ത ഒരു നേട്ടമാണിത്. സുശീലാമ്മയ്ക്ക് ആദരവ് അർപ്പിക്കാൻ കൂടെ നിന്ന എല്ലാവര്ക്കും നന്ദി. ‘- ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പിനൊപ്പമാണ് ശ്വേത ഗാനം പങ്കുവെച്ചിരിക്കുന്നത്.