‘ഉറപ്പാണെ’ കേരള തനിമ വിളിച്ചോതുന്ന മനോഹര മ്യൂസിക്കൽ വീഡിയോയുമായി സ്റ്റീഫൻ ദേവസിയും മിഥുനും

November 1, 2019

സംഗീതത്തെ ഇഷ്ടപെടാത്തവർ ആരാണുള്ളത്..? സന്തോഷവും ദുഖവും സംസ്കാരവും പ്രണയവുമെല്ലാം സംഗീതവുമായി ഇഴചേർന്നു നിൽക്കാറുണ്ട്. ഇപ്പോഴിതാ സംഗീത പ്രേമികൾക്കിടയിൽ ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുകയാണ് ‘ഉറപ്പാണെ’ എന്ന പുതിയ മ്യൂസിക്കൽ ആൽബം.

സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിക്കൊപ്പം ഫ്‌ളവേഴ്‌സ് കോമഡി ഉത്സവവേദികളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനും അവതാരകനുമായ മിഥുൻ രമേശും, വയലിൻ തന്ത്രികളിൽ വിസ്‌മയം സൃഷ്ടിക്കുന്ന ഫ്രാൻസിസ് സേവ്യറും ഒന്നിക്കുന്ന ഉറപ്പാണെ എന്ന മ്യൂസിക്കൽ ആൽബം കേരളത്തിന്റെ ദൃശ്യവിരുന്നും, കേരളത്തനിമയും വരച്ചുകാണിക്കുന്നുണ്ട്.

അവതരണത്തിലെ വ്യത്യസ്തത തന്നെയാണ് ഈ  മ്യൂസിക് വീഡിയോയുടെ ആകർഷണവും.