നെയ്യ് കൊണ്ട് അതിജീവിക്കാം, സൗന്ദര്യ പ്രശ്നങ്ങൾ
സൗന്ദര്യ സംരക്ഷണത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ് സ്ത്രീകൾ. മുഖത്ത് ഒരു കുരുവോ പാടോ വന്നാൽ അവർ അത്യധികം മാനസിക സംഘര്ഷത്തിലാകും. പലതരം വസ്തുക്കൾ മുഖ സൗന്ദര്യത്തിനായി പരീക്ഷക്കാറുള്ള പലർക്കും വീട്ടിൽ തന്നെയുള്ള നെയ്യുടെ ഗുണങ്ങൾ അറിയില്ല. നല്ലൊരു മോയ്സചറൈസറാണ് നെയ്യ്. മുഖത്തിനും ശരീരത്തിനും തലമുടിക്കുമൊക്കെ ഒരുപോലെ ഗുണപ്രദമാണ് നെയ്യ്.
ശരീരത്തിന് തിളക്കം നിലനിർത്താൻ നെയ്യ് സഹായിക്കും. ശരീരത്തിന് പുറമെ പുരട്ടുന്നതിനൊപ്പം ഉള്ളിൽ കഴിക്കുകയും ചെയ്യാം. അല്പം നെയ്യ് ചോറിൽ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാൻ നെയ്യ് വളരെ നല്ലൊരു ഉപാധിയാണ്. ഉറക്കക്കുറവും മാനസിക സമ്മർദ്ദവുമൊക്കെ കണ്ണിനു ചുറ്റും കറുപ്പ് സമ്മാനിക്കും. ഇതുമാറാനായി അല്പം നെയ്യ് കറുപ്പുള്ള ഭാഗത്ത് പുരട്ടി മസ്സാജ് ചെയ്തതിനു ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കോട്ടൺ തുണി കൊണ്ട് തുടച്ച് കളയുക.
Read More: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വാഴക്കൂമ്പ്
ചുണ്ടിന്റെ വരൾച്ച മാറ്റാൻ നെയ്യ് ഉപയോഗിക്കാം. ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി അല്പം നെയ്യ് ഉപയോഗിച്ച് ചുണ്ടിൽ മസ്സാജ് ചെയ്യുക. ഇത് പതിവായി ചെയ്താൽ ചുണ്ട് വരണ്ടുണങ്ങുന്നത് മാറും.