ഇസഹാക്കിനൊപ്പമുള്ള ആദ്യ ക്രിസ്മസ് ഗംഭീരമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും
December 25, 2019

ഇസഹാക്ക് പിറന്നതിനു ശേഷമുള്ള ഒരു ആഘോഷങ്ങളും കുഞ്ചാക്കോ ബോബനും പ്രിയയും ആഘോഷമാക്കാതെ വിടില്ല. ഓണത്തിന് ഇസ വാവയുടെ ആശംസകൾ അറിയിച്ചതുപോലെ ക്രിസ്മസ് ദിനത്തിലും മകനൊപ്പം ആശംസകളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയയും.
കുഞ്ഞിനൊപ്പമുള്ള ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. പതിനാലു വർഷം കാത്തിരുന്നു ഇസഹാക്കിനായി കുഞ്ചാക്കോയുടെ കുടുംബം.

കുഞ്ഞ് ജനിച്ച വാർത്തയും താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം എത്തിയ കുഞ്ഞതിഥിക്ക് ആശംസകൾ നേർന്ന് സിനിമ മേഖലയിലെ നിരവധി പ്രമുഖരും, ആരാധകരും രംഗത്തെത്തിയിരുന്നു.