പാരീസിൽ കുടുംബ സമേതം അവധി ആഘോഷിച്ച് ജയസൂര്യ

സിനിമ തിരക്കിനിടയിലും കുടുംബത്തിനൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന നടനാണ് ജയസൂര്യ. ഓരോ സിനിമയുടെയും ഇടവേളകളിൽ ഭാര്യക്കൊപ്പം യാത്രകൾ നടത്താറുള്ള ജയസൂര്യ ക്രിസ്മസ് അവധിക്ക് മക്കളെയും കൂട്ടിയാണ് യാത്ര നടത്തിയത്.

രണ്ടു മക്കൾക്കും ഭാര്യ സരിതയ്ക്കുമൊപ്പം പാരിസിലാണ് ജയസൂര്യയുടെ അവധി ആഘോഷം. പുതുവർഷവും വിദേശത്ത് ആഘോഷമാക്കിയിട്ടേ കുടുംബ സമേതം താരം സിനിമ തിരക്കുകളിലേക്ക് മടങ്ങു.

ഇപ്പോൾ തൃശൂർപൂരം എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരഭിമുഖത്തിൽ തനിക്ക് ഇപ്പോൾ യാത്രകളോട് വല്ലാത്ത പ്രണയമാണെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

റിലീസിന് മുൻപ്പും ഒരു ഇടവേളയെടുത്ത് യാത്രയിലാണ്യാത്രയിലായിരുന്നു ജയസൂര്യ. ഒപ്പം ഭാര്യ സരിതയുമുണ്ടായിരുന്നു. രണ്ടാളും കൂടി നേപ്പാളിലാണ് അവധി ആഘോഷിച്ചത്. യാത്രയുടെ ധാരാളം ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Read More:വെള്ളിത്തിരയിലേക്ക് സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവ്; ശ്രദ്ധ നേടി ‘തമിഴരശന്’ ടീസര്‍
ജയസൂര്യക്കും സരിതക്കും പതിവാണ് ഇത്തരം യാത്രകൾ. ജയസൂര്യയുടെ സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബവുമൊന്നിച്ച് ദൂര യാത്രകൾ നടത്താറുണ്ട് താരം. കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന വ്യക്തിയാണ് ജയസൂര്യ. ഭാര്യയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇവിടെ വരെ ഒരിക്കലും എത്തില്ലായിരുന്നു എന്ന് ജയസൂര്യ ഓരോ അഭിമുഖങ്ങളിലും പറയാറുണ്ട്.
