അല്ലു അർജുനും ജയറാമും ഒന്നിക്കുന്ന ‘അല വൈകുണ്ഠപുരമുലോ’ – ടീസർ
December 13, 2019

അടുത്ത കാലത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു നടൻ ജയറാമിന്റെ മെയ്ക്ക് ഓവർ. പൊതുവെ തടിച്ച ശരീര പ്രകൃതി മാറ്റി വളരെ ചെറുപ്പം തോന്നുന്ന രീതിയിലേക്ക് ജയറാം മാറിയിരുന്നു. അല്ലു അർജുൻ ചിത്രത്തിനായാണ് ജയറാമിന്റെ ഈ അത്ഭുതപ്പെടുത്തുന്ന രൂപമാറ്റം എന്നറിഞ്ഞപ്പോൾ മുതൽ ആരാധകരും ആവേശത്തിലായിരുന്നു.
ഇപ്പോൾ ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. അല്ലു അർജുന്റെ അച്ഛൻ വേഷത്തിലാണ് ജയറാം എത്തുന്നത്. അമ്മ വേഷത്തിൽ തബുവും എത്തുന്നു.
മലയാള താരം ഗോവിന്ദ് പദ്മസൂര്യയും ചിത്രത്തിൽ ഉണ്ട്. ഒരു ഫാമിലി എന്റർടൈനർ ആണ് ചിത്രം. പതിവ് അല്ലു അർജുൻ ചിത്രങ്ങളുടെ പോലെ ആക്ഷനും പ്രാധാന്യമുണ്ട്.