കർത്താവേ മിന്നിച്ചേക്കണേ..! പാട്ടുപാടി മിന്നിച്ച് അമ്മൂമ്മ, വീഡിയോ

മനോഹരമായ പാട്ടുമായെത്തി സോഷ്യൽ മീഡിയയുടെ മുഴുവൻ മനംകവരുകയാണ് ഒരു അമ്മൂമ്മ. ‘ഞാൻ പാട്ടുപാടാൻ പോകുവാ മിന്നിച്ചേക്കണേ’ എന്ന് പറഞ്ഞാണ് അമ്മൂമ്മ പാട്ട് പാടുന്നത്. മനോഹരമായ താളത്തിനൊപ്പമാണ് അമ്മൂമ്മ പാട്ട് പാടുന്നത്. എന്തായാലും നിറഞ്ഞ കൈയടിയാണ് അമ്മൂമ്മയുടെ പാട്ടിന് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
പ്രായമായവരുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊപ്പം കൗതുകകരമായ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മനുഷ്യരുടേതുപോലെത്തന്നെ പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിറഞ്ഞ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ നൃത്തംചെയ്ത് വൈറലായ അമ്മൂമ്മയുടെ വീഡിയോയും പ്രായം തളർത്താത്ത മനോധൈര്യവുമായി എത്തിയ ഒരു അപ്പൂപ്പന്റെ ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.
Read also: ആഘോഷത്തിമിര്‍പ്പില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ‘ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്’, ഡിസംബര്‍ 28 ന്
ഇപ്പോഴിതാ മനോഹരമായി പാട്ട് പാടുന്ന അമ്മൂമ്മയുടെ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. എന്തായാലും നിറഞ്ഞ സ്വീകാര്യതയാണ് ഈ അമ്മൂമ്മയ്ക്ക് ലഭിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു.