ക്രിസ്മസ് ഗാനവുമായി അജിത്തിന്റെ മകൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

December 26, 2019

സിനിമ താരങ്ങളെപോലെത്തന്നെ അവരുടെ മക്കളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് തല അജിത്തും ഭാര്യ ശാലിനിയും. ഇരുവരെയും പോലെത്തന്നെ മകൾ അനൗഷ്കയ്ക്കും ആദ്വിക്കിനുമുണ്ട് ആരാധകർ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് അജിത്തിന്റെ മകളുടെ ക്രിസ്‌മസ്‌ ഗാനം. അനൗഷ്കയുടെ പാട്ടിന് അഭിനന്ദനവുമായി നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.

വിത്യസ്ത കഥാപാത്രങ്ങളിലൂടെ എക്കാലത്തും വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുന്ന നടന വിസ്മയമാണ് തല അജിത്. താരം കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ കഥാപാത്രമായാണ് തല അജിത് പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പിങ്ക്’ എന്ന സിനിമയുടെ റീമേക്ക് ആണ് ‘നേര്‍കൊണ്ട പാര്‍വൈ’. ബോണി കബൂറാണ് ചിത്രത്തിന്റെ നിർമാണം.

‘പിങ്ക്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നേര്‍കൊണ്ട പാര്‍വൈയില്‍ തല അജിത് അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള അജിത്തിന്റെ ലുക്കും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദേശീയ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു പിങ്ക്. ബോക്‌സ് ഓഫീസിലും പിങ്ക് സൂപ്പര്‍ഹിറ്റായിരുന്നു.

ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും നേര്‍കൊണ്ട പാര്‍വൈ എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്.