ആരാധകർക്ക് ക്രിസ്മസ് ആശംസകളുമായി ദിലീപും മകൾ മഹാലക്ഷ്മിയും

December 25, 2019

ക്രിസ്മസ് ആഘോഷ ലഹരിയിലാണ് എല്ലാവരും. ആശംസകളുമായി സിനിമ താരങ്ങളും സജീവമാണ്. ഇത്തവണ ക്രിസ്മസിന് ദിലീപ് ആരാധകർക്ക് സമ്മാനിച്ചത് മൈ സാന്റാ എന്ന ചിത്രമാണ്. ഇപ്പോൾ മറ്റൊരു സർപ്രൈസ് നൽകുകയാണ് താരം. മകൾ മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ദിലീപ് ആശംസ അറിയിച്ചിരിക്കുന്നത്.

സാന്റാക്ലോസിന്റെ വേഷത്തിലാണ് ദിലീപും മഹാലക്ഷ്മിയും. ദിലീപിന്റെയും കാവ്യാ മാധവന്റെയും മകളാണ് മഹാലക്ഷ്മി. ഒരുപാട് കാത്തിരിപ്പിന് ശേഷം ഒന്നാം പിറന്നാൾ ദിനത്തിലാണ് ആരാധകർ മഹാലക്ഷ്മിയെ ആദ്യമായി കണ്ടത്.

അതുകൊണ്ടു തന്നെ മഹാലക്ഷ്മിയുടെ പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷിയും ഇടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പൊതുവേ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വീണ്ടും മീനാക്ഷി താരമാത് സംവിധായകൻ ലാൽ ജോസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു.

ഒക്ടോബർ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.