‘അഭിമാനം തോന്നുന്നു, അച്ഛാ..’- ഗോകുൽ സുരേഷ്
ഒരുകാലത്ത് മലയാള സിനിമ ലോകത്തിന്റെ നെടുംതൂണുകളിൽ ഒരാളായിരുന്നു സുരേഷ് ഗോപി. പിന്നീട് അദ്ദേഹം നിറഞ്ഞു നിന്നത് ടെലിവിഷൻ അവതാരകനായും രാഷ്ട്രിയക്കാരനായുമാണ്. ഒരു വ്യക്തി എന്ന നിലയിൽ സാധാരണക്കാർക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നയാളാണ് സുരേഷ് ഗോപി. ഇപ്പോൾ അച്ഛന്റെ പ്രവർത്തിക്ക് മകന്റെ അഭിനന്ദനം എത്തിയിരിക്കുകയാണ്.
ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സേവനവും ചെയ്യുന്ന സുരേഷ് ഗോപി ഇപ്പോൾ എം പി ഫണ്ടിൽ നിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ‘പ്ലാസ്റ്റിക് റീസൈക്കിൾ മെഷീൻ’ സ്ഥാപിച്ചിരിക്കുകയാണ്. ഇതിനെ അഭിനന്ദിച്ചാണ് മകനും നടനുമായ ഗോകുൽ സുരേഷ് രംഗത്ത് എത്തിയത്.
‘മാധ്യമങ്ങളും നിയമ നിർമാതാക്കളും ഗവൺമെന്റും അച്ഛന്റെ യോഗ്യതകൾ എത്ര അവഗണിച്ചാലും അദ്ദേഹം ജന നന്മയ്ക്കായി പ്രവർത്തിച്ചു കൊണ്ടേയിരിക്കും. അഭിമാനം തോന്നുന്നു അച്ഛാ..’
തന്റെ ഫേസ്ബുക്ക് പേജിലാണ് ഗോകുൽ അച്ഛനെ കുറിച്ച് എഴുതിയത്. കഴിഞ്ഞ ദിവസമായിരുന്നു എം പി ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച പ്ലാസ്റ്റിക് റീസൈക്കിൾ മെഷീൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചത്.