പ്രാർത്ഥനയുടെ ആലാപനത്തിൽ ഹെലനിലെ ഗാനം; വീഡിയോ

December 11, 2019

അന്ന ബെൻ നായികയായി എത്തിയ ‘ഹെലൻ’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും മികച്ച സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആലാപനത്തിലെ വ്യത്യസ്തത തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. ഇന്ദ്രജിത്ത് സുകുമാരന്റെ മകൾ പ്രാർത്ഥനയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്.

ചിത്രമാണ് ഹെലൻ. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘പ്രാണന്റെ നാളം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ആലാപനം വിനീത് ശ്രീനിവാസൻ.

അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച  പുതിയ ചിത്രമാണ് ‘ഹെലന്‍’. ചിത്രത്തിലെ അഭിനയത്തിന് അന്നയെ പ്രശംസിച്ച് നിരവധി ആളുകൾ എത്തിയിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത്  ശ്രീനിവാസനാണ് ചിത്രം നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ നിർമിച്ച രണ്ടാമത്തെ ചിത്രമാണ് ഹെലൻ.

Read also: ഉണ്ണി മുകുന്ദനൊപ്പം എഡിറ്റ് ചെയ്ത ചിത്രം; ആരാധകന് കിടിലന്‍ മറുപടി നല്‍കി താരം

‘ദി ചിക്കന്‍ ഹബ്ബ്’ എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്ന. റെസ്റ്റോറന്റിലെ കോൾഡ് സ്റ്റോറേജിൽ ഒറ്റപ്പെട്ടുപോകുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അച്ഛൻ- മകൾ ബന്ധത്തിന്റെ ആഴവും സ്നേഹവുമെല്ലാം ചിത്രം വ്യക്തമാക്കുന്നുണ്ട്. അന്ന ബെൻ അവതരിപ്പിക്കുന്ന ‘ഹെലൻ’ എന്ന കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിൽ എത്തുന്നത് നടൻ ലാൽ ആണ്. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.