ഐപിഎല്‍ 2020 ന് മാര്‍ച്ചില്‍ തുടക്കമാകും

December 31, 2019

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ തീയതി പുറത്തെത്തി. മാര്‍ച്ച് 29 ന് ഐപിഎല്ലിന് തുടക്കമാകും. ഡല്‍ഹി ക്യാപിറ്റല്‍സ്, വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടിലായിരിക്കും ഉദ്ഘാടന മത്സരം. ഇതനുസരിച്ച് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരിക്കും ഉദ്ഘാടന മത്സരം.

അതേസമയം മാര്‍ച്ച് 29 ന് ഐപിഎല്ലിന് തുടക്കമായാല്‍ ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകാനുള്ള സാധ്യതയുണ്ട്. ഈ ടീമുകള്‍ക്ക് ആ സമയത്ത് അന്താരഷ്ട്ര മത്സരങ്ങളുള്ളതിനാലാണ് ഐപിഎല്‍ നഷ്ടമാകുക. ആസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരവും മാര്‍ച്ച് 29-നാണ്. ഇംഗ്ലണ്ട്- ശ്രീലങ്ക ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് മാര്‍ച്ച് 31 നും.

അതേസമയം ഐപിഎല്‍ മത്സരത്തിന്റെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ്. അതുകൊണ്ടുതന്നെ വിദേശ ടീമുകളുടെ സാഹചര്യം കൂടി കണക്കിലെടുത്ത് ഐപിഎല്‍ തീയതി മാറ്റാനുള്ള സാധ്യതയുമുണ്ട്.