‘ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ്, അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണ്’- അപ്പോസ്തലനെ കുറിച്ച് ജയസൂര്യ

December 27, 2019

‘അപ്പോസ്തലനാ’യുള്ള കാത്തിരിപ്പിലാണ് ഇനി ജയസൂര്യ. കഴിഞ്ഞ ദിവസമാണ് ജയസൂര്യയെ നായകനാക്കി കെ എസ് ബാവ സംവിധാനം ചെയ്യുന്ന ‘അപ്പോസ്തലൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ജയസൂര്യ കുറിച്ചത് ഇങ്ങനെയാണ്.

‘ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാൽ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ് , അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണ്. നവാഗത സംവിധായകൻ ബാവയും, നിർമ്മാതാവ് അരുൺ നാരായണനും ഈ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോൾ , ദൈവത്തോട് ഞാൻ നന്ദി പറയുകയായിരുന്നു, ഇത് എന്നിലേക്ക് എത്തിച്ചതിന്. ഈ ‘#അപ്പോസ്തലൻ ‘ ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ്’.

Read More:ചിരിവിരുന്നുമായി ‘ധമാക്ക’ ട്രെയ്‌ലര്‍

ഇപ്പോൾ ജയസൂര്യയുടേതായി തിയേറ്ററുകളിലുള്ള ചിത്രം തൃശൂർ പൂരമാണ്. മികച്ച പ്രതികരണം നേടി സിനിമ പ്രദർശനം തുടരുകയാണ്. ‘അപ്പോസ്തല’ന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. വിദേശ രാജ്യങ്ങളും ലൊക്കേഷൻ ലിസ്റ്റിലുണ്ട്. കൊച്ചിക്ക് പുറമെ സിറിയ, മൊറാക്കോ, ഇറ്റലി എന്നിവടങ്ങളിൽ ഷൂട്ടിംഗ് നടക്കും. ഈജിപ്ത്തിൽ നിന്നുള്ള താരങ്ങളും സിനിമയിൽ വേഷമിടും.