‘കൃത്യമായൊരു ഓപ്പണിങ്ങ് കിട്ടിയാൽ ‘ദൃശ്യ’ത്തിന് രണ്ടാം ഭാഗം ഉണ്ടാകും’- ജീത്തു ജോസഫ്

December 31, 2019

മലയാള സിനിമയുടെ ഭാവി തന്നെ മാറ്റി കളഞ്ഞ സിനിമയായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ആ സിനിമ ലോകശ്രദ്ധ നേടുകയും ഇപ്പോൾ ചൈനയിൽ വരെ സിനിമയുടെ റീമേക്ക് എത്തിച്ചേർന്നിരിക്കുകയുമാണ്.

അടുത്തിടെ ദൃശ്യത്തിന് രണ്ടാം ഭാഗം വന്നാൽ എന്ന രീതിയിൽ ഒരു യുവാവിന്റെ കുറിപ്പ് തരംഗമായിരുന്നു. ജീത്തു ആ കുറിപ്പ് എഴുതിയ ആളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ത്രെഡിൽ ഒരു രണ്ടാം ഭാഗം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജീത്തു ജോസഫ്. ഒരു അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ കഥയിൽ ജോർജ്കുട്ടി ഇപ്പോഴും പിടിക്കപ്പടാതെ തുടരുകയും കേസ് അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നതിനാൽ ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം തള്ളിക്കളയാൻ സാധിക്കില്ല എന്നാണ് ജീത്തു പറയുന്നത്.

Read More:ചര്‍മ്മ സംരക്ഷണവും ഭക്ഷണരീതിയും

ഒരു സങ്കീർണ്ണമായ കഥാപശ്ചാത്തലമാണ് ദൃശ്യത്തിന്റേത്. അതിനാൽ തന്നെ രണ്ടാം ഭാഗത്തിനുള്ള സാധ്യത എളുപ്പവുമല്ല. പല രീതിയിൽ ചിന്തിച്ച് ദൈവം സഹായിച്ച് കൃത്യമായൊരു ഓപ്പണിങ് ഉണ്ടായാൽ ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നു ജീത്തു വ്യക്തമാക്കുന്നു. ഇപ്പോൾ തന്റെ തമിഴ്, ഹിന്ദി ചിത്രങ്ങളുടെ തിരക്കിലാണ് ജീത്തു.