‘പ്രിയപ്പെട്ടവളുടെ കണ്ണിലെ തിളക്കം കാണുന്നതിലും വിലപ്പെട്ടതായി മറ്റൊന്നുമില്ല’- അപൂർവ നിമിഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

December 23, 2019

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോയെ പോലെ തന്നെ പ്രിയങ്കരിയാണ് ഭാര്യ പ്രിയയും. ഇരുവരും ഇപ്പോൾ ഏറെ കാലം കാത്തിരുന്നു പിറന്ന കൺമണിയുടെ ഒപ്പം ചിലവഴിക്കുന്ന തിരക്കിലാണ്. മകൻ ഇസഹാക്കിനെ പറ്റിയുള്ള വിശേഷങ്ങളാണ് ഇപ്പോൾ ഇരുവരുടെയും ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും നിറഞ്ഞു നിൽക്കുന്നത്.

ഇപ്പോൾ പ്രിയയുടെ ഒരു അപൂർവ നിമിഷം സന്തോഷപൂർവം പങ്കിടുകയാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോയുടെ വാക്കുകൾ ഇങ്ങനെ;’ നമ്മുക്കേറ്റവും പ്രിയപ്പെട്ടവരുടെ കണ്ണുകളിലെ തിളക്കം കാണുന്നതിലും വിലപ്പെട്ടതായി ഒന്നുമില്ല. 20 വർഷങ്ങൾക്ക് ശേഷം ആദ്യമായി തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ പ്രിയയുടെ ബാച്ച് ഒത്തുകൂടിയപ്പോൾ..ഒപ്പം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനവും.. വീണ്ടും പ്രിയയെ ആ പഴയ സ്‌കൂൾ കുട്ടിയിലേക്ക് മടക്കിക്കൊണ്ടു പോകാൻ സാധിച്ചതിൽ അതിയായ സന്തോഷം..’.

പ്രിയ വേദിയിൽ സംസാരിക്കുമ്പോൾ കുഞ്ഞിനെ കയ്യിൽ പിടിച്ച് ചിരിയോടെ നിൽക്കുന്ന കുഞ്ചാക്കോ ബോബൻ സമീപം നിൽക്കുന്നുണ്ട്. ഈ ചിത്രം പങ്കുവെച്ചാണ് കുഞ്ചാക്കോ സന്തോഷ നിമിഷം പങ്കുവെച്ചത്.

Read More:ഉറക്കം കുറഞ്ഞാൽ പ്രതിസന്ധിയിലാകുന്നത് ഹൃദയമാണ്!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. പതിനാലു വർഷം കാത്തിരുന്നു ഇസഹാക്കിനായി കുഞ്ചാക്കോയുടെ കുടുംബം.