ലച്ചു ഇനി സിദ്ധാര്‍ത്ഥിന് സ്വന്തം; വിവാഹചിത്രങ്ങള്‍ കാണാം

December 26, 2019

പ്രേക്ഷകരുടെ ഇടനെഞ്ചില്‍ ചേക്കേറിയതാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ പരിപാടിയിലെ താരങ്ങള്‍. ബാലവും നീലുവും വിഷ്ണുവും ലച്ചുവും കേശുവും ശിവാനിയും പാറുക്കുട്ടിയുമെല്ലാം പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെതന്നെയാണ്. ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. സിദ്ധാര്‍ത്ഥ്, ലച്ചുവിന്റെ ഭര്‍ത്താവ്.

ഡിസംബര്‍ 25-നാണ് ലച്ചുവും സിദ്ധാര്‍ത്ഥും വിവാഹിതരായത്‌. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ആകാംക്ഷപൂര്‍വ്വം കാത്തിരുന്നു ഈ വിവാഹം കാണാന്‍.

ആഘോഷപൂരിതമായിരുന്നു ലച്ചുവിന്റെ വിവാഹം. ഉപ്പും മുളകും പരിപാടിയിലെ ബാലു- നീലു ദമ്പതികളുടെ മക്കളില്‍ രണ്ടാമത്തെയാളാണ് ലച്ചു. ലക്ഷ്മി ബാലചന്ദ്രന്‍ തമ്പിയുടെ വിളിപ്പേരാണ് ലച്ചു എന്നത്.

പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഡെയിന്‍ ഡേവിഡ് എന്ന ഡിഡിയാണ് സിദ്ധാര്‍ത്ഥായി ഉപ്പും മുളകും പരിപാടിയിലേക്കെത്തിയിരിക്കുന്നത്.

അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഉപ്പും മുളകും പരിപാടിയില്‍.

ചിത്രങ്ങള്‍-Sevencolor designing studio
Karunagappally