ക്രിസ്മസ് ദിനത്തിൽ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ- ‘മറിയം ടൈലേഴ്‌സ്’

December 25, 2019

ക്രിസ്മസ് ദിനത്തിൽ തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഗപ്പിക്കും അമ്പിളിക്കും ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജോൺ പോൾ സംവിധാനം ചെയ്യുന്ന മറിയം ടൈലേഴ്‌സ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആണ് പുറത്ത് വിട്ടത്.

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ജോണ്‍ പോള്‍ തന്നെയാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് സിനിമയുടെ റിലീസ് ചെയ്യുന്നത്.

അടുത്തതായി തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം അഞ്ചാം പാതിരയാണ്. ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്.

Read More:ഇസഹാക്കിനൊപ്പമുള്ള ആദ്യ ക്രിസ്മസ് ഗംഭീരമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും

ക്രിസ്മസ് ദിനത്തിലും മകനൊപ്പം ആശംസകളുമായി എത്തിയിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും.കുഞ്ഞിനൊപ്പമുള്ള ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. പതിനാലു വർഷം കാത്തിരുന്നു ഇസഹാക്കിനായി കുഞ്ചാക്കോയുടെ കുടുംബം.