ടൊവിനോ തോമസിന്റെ ‘മിന്നൽ മുരളി’ക്ക് തുടക്കമായി- എത്തുന്നത് 4 ഭാഷകളിൽ

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയുടെ പ്രിയ നടനായി മാറിയ താരമാണ് ടൊവിനോ തോമസ്. ആക്ഷൻ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ ടൊവിനോ നായകനാകുന്ന ‘മിന്നൽ മുരളി’ക്ക് തുടക്കമായി. ചിത്രത്തിന്റെ പൂജ വയനാട്ടിൽ നടന്നു.

ടൊവിനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് മിന്നല്‍ മുരളി തിയറ്ററുകളിലേക്ക് എത്തുന്നത്. ബേസില്‍ ജോസഫാണ് സംവിധാനം.

ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ ടൊവിനോ നായകനാകുന്നത് രണ്ടാമത്തെ തവണയാണ്. ഗോദ എന്ന ചിത്രത്തിൽ ടൊവിനോ തോമസ് ആയിരുന്നു നായകൻ. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയാണ് ബേസിൽ ജോസഫ് സംവിധാന രംഗത്തേക്ക് എത്തിയത്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് മിന്നൽ മുരളിയുടെ നിർമാണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Read More:‘എട്ടു വർഷങ്ങൾ? അവിശ്വസനീയം..’- വിവാഹ വാർഷികമാഘോഷിച്ച് ദുൽഖർ സൽമാൻ
ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയുന്നത്. ചിത്രത്തിലെ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്.
