അവശനിലയിലുള്ള കീരിക്കാടൻ ജോസിന്റെ വീഡിയോ- സത്യാവസ്ഥ വ്യക്തമാക്കി ഇടവേള ബാബു

December 23, 2019

കിരീടം,ചെങ്കോൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ നടനാണ് മോഹൻരാജ്. കീരിക്കാടൻ ജോസ് എന്ന് പറഞ്ഞാലേ പക്ഷെ അദ്ദേഹത്തെ ആളുകൾ തിരിച്ചറിയു. ഒട്ടേറെ സിനിമകളിൽ വില്ലൻ വേഷം ചെയ്ത കീരിക്കാടൻ ജോസ് ഇന്ന് പക്ഷെ വളരെ ദയനീയമായ അവസ്ഥയിലാണ് എന്ന തരത്തിൽ ഒരു വീഡിയോ പുറത്ത് വന്നിരുന്നു.

രോഗത്തോട് മല്ലിട്ട് കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. ക്ഷീണിച്ച അവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ഒരു വീഡിയോ പുറത്ത് വന്നതോടെയാണ് ഇത്തരത്തിൽ വാർത്ത പ്രചരിച്ചത്.

എന്നാൽ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ വീഡിയോയിൽ കാണും പോലെ അത്രയ്ക്ക് നിസഹായാവസ്ഥയിൽ അല്ല എന്ന വിവരമാണ് ലഭിച്ചതെന്നാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറയുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്നു കീരിക്കാടൻ ജോസിന്റെ ഭാര്യ വ്യക്തമാക്കിയെന്നും വെരികോസ് വെയ്‌നിന്റെ കൂടിയ അവസ്ഥയിൽ ആണ് ഇദ്ദേഹമെന്നും ഇടവേള ബാബു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപ് തന്നെ വെരികോസ് വെയ്ൻ പ്രശ്നങ്ങൾ ഉണ്ടെന്നും ഇപ്പോൾ അത് വർധിച്ച് നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഇടവേള ബാബു പറയുന്നു.

Read More:ഉറക്കം കുറഞ്ഞാൽ പ്രതിസന്ധിയിലാകുന്നത് ഹൃദയമാണ്!

ഇപ്പോൾ കീരിക്കാടൻ ജോസ് ആശുപത്രിയിലാണ്.അദ്ദേഹത്തിന് വേണ്ട സാമ്പത്തിക സഹായങ്ങൾ അമ്മ സംഘടന നൽകുമെന്നും ഇടവേള ബാബു വ്യക്തമാക്കി.