വിസ്മയക്കാഴ്ചകളൊരുക്കി വലയ സൂര്യഗ്രഹണം
ആകാശത്ത് വിസ്മയക്കാഴ്ചകളൊരുക്കിയിരിക്കുകയാണ് വലയ സൂര്യഗ്രഹണം. ഏറെക്കാലമായി ശാസ്ത്രലോകം കാത്തിരുന്ന വിസ്മയക്കാഴ്ചകളാണ് ഇന്ന് ആകാശത്ത് ദൃശ്യമായത്. നൂറ്റാണ്ടിലെ ആകാശ വിസ്മയ കാഴ്ചയാണിത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഗ്രഹണം 11 മണി വരെയാണ്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ ചന്ദ്രബിംബം സൂര്യ ബിംബത്തെ മറയ്ക്കുന്നതാണ് വലയ സൂര്യഗ്രഹണം. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരാണ് പൂര്‍ണ്ണമായ വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമായത്.
സംസ്ഥാനത്ത് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ പൂര്‍ണ്ണമായും മറ്റ് ജില്ലകളില്‍ ഭാഗികമായാണ് സൂര്യഗ്രഹണം ദൃശ്യമായത്. പ്രപഞ്ചത്തിലെതന്നെ അപൂര്‍വ്വമായ സുന്ദര കാഴ്ചകളില്‍ ഒന്നാണ് സൂര്യഗ്രഹണം.
ആപൂര്‍വ്വമായ നൂറ്റാണ്ടിലെ ഈ സൂര്യഗ്രഹണം വീക്ഷിക്കാന്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കേരളത്തില്‍ മുമ്പ് വലയഗ്രഹണം ദൃസ്യമായത് 2010 ജനുവരി 15 ന് തിരുവനന്തപുരത്താണ്. ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയ ഗ്രഹണം 2031 മെയ് 21 ന് ദൃശ്യമാകും.