‘എപ്പോഴും എമ്പുരാനെ കുറിച്ചുള്ള ആസൂത്രണത്തിലും ചർച്ചയിലുമാണ്’- സുപ്രിയ

December 27, 2019

മലയാള സിനിമയിൽ ഒരു വമ്പൻ തരംഗം സൃഷ്ടിച്ച സിനിമയാണ് ലൂസിഫർ. ആദ്യമായി 200 കോടി നേടിയ ആദ്യ ചലച്ചിത്രമായി ചരിത്രം രചിക്കുകയായിരുന്നു ലൂസിഫറിലൂടെ പൃഥ്വിരാജ്-മോഹൻലാൽ- മുരളി ഗോപി കൂട്ടുകെട്ട്.

ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും നിറഞ്ഞ ചർച്ച, ലൂസിഫറിന് ഒരു രണ്ടാം ഭാഗം ഇന്നുണ്ടാകും എന്ന നിലയിലാണ്. ഒട്ടും വൈകാതെ തന്നെ പ്രഖ്യാപനവും എത്തി, എമ്പുരാൻ എത്തുന്നു.

പൃഥ്വിരാജിലുള്ള വിശ്വാസം അത്രത്തോളമുണ്ടെന്നാണ് മോഹൻലാൽ പല അവസരങ്ങളിലും തെളിയിച്ചത്. ഇപ്പോഴും എമ്പുരാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ പറയുന്നത്. ഇരുവരുടെയും ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടാണ് സുപ്രിയ എമ്പുരാനെ കുറിച്ച് പങ്കുവെച്ചത്.

Read More: ചിരിവിരുന്നുമായി ‘ധമാക്ക’ ട്രെയ്‌ലര്‍

എപ്പോഴും എമ്പുരാനെ കുറിച്ചുള്ള ആസൂത്രണത്തിലും ചർച്ചയിലുമാണ് എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജ് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ഒപ്പമുള്ള ചിത്രങ്ങളും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

മഞ്ജുവാര്യരായിരുന്നു ലൂസിഫറിലെ നായിക. ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു . രണ്ടാം ഭാഗത്തിനും മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നതും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.