ഹോളിവുഡ് ആക്ഷൻ രംഗങ്ങളുമായി ‘ദ കുങ്ഫു മാസ്റ്റർ’ ട്രെയ്‌ലർ

December 25, 2019

ഗംഭീര ആക്ഷൻ രംഗങ്ങളുമായി എബ്രിഡ് ഷൈൻ ഒരുക്കുന്ന ‘ദ കുങ്‌ഫു മാസ്റ്റർ’ ട്രെയ്‌ലർ എത്തി. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ട്രെയ്‌ലർ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ സിനിമ രംഗത്ത് ചുവടുവച്ച നീത പിള്ളയാണ് നായിക.

മലയാള സിനിമയിൽ ഇത്തരത്തിൽ പൂർണമായും ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രങ്ങൾ കുറവാണ്. നീതയ്ക്ക് ഒപ്പം ജിജി സ്‌കറിയ, സനൂപ് ദിനേശ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഇഷാന്‍ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

Read More:ആരാധകർക്ക് ക്രിസ്മസ് ആശംസകളുമായി ദിലീപും മകൾ മഹാലക്ഷ്മിയും

1983 എന്ന ചിത്രത്തിലൂടെയാണ് എബ്രിഡ് ഷൈൻ സംവിധാന രംഗത്തേക്ക് എത്തുന്നത്. ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ദ കുങ്ഫു മാസ്റ്ററുമായി എബ്രിഡ് എത്തുന്നത്.