‘അദ്ദേഹത്തെ കാണുമ്പോൾ എപ്പോഴും ഞാൻ ചോദിക്കാറുള്ള ഒരു കാര്യമുണ്ട്’- മോഹൻലാലിനെ കുറിച്ച് തൃഷ

December 19, 2019

തമിഴകത്തിന്റെ താര റാണിയായ തൃഷ ‘ഹേയ് ജൂഡ്’ എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഒരിടവേളക്ക് ശേഷം മോഹൻലാലിൻറെ നായികയായി എത്തുകയാണ് തൃഷ. ‘റാം’ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യ വേഷത്തിലാണ് തൃഷ എത്തുന്നത്. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്.

താൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് സംഭവിക്കാൻ പോകുന്നതെന്ന് തൃഷ പറയുന്നു.’മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിൽ ഞാൻ വളരെ എക്സൈറ്റഡ് ആണ്. എപ്പോഴും അദ്ദേഹത്തെ കാണുമ്പോൾ ഞാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എന്നാണ് നമ്മൾ ഒന്നിച്ച് അഭിനയിക്കുന്നത്? അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നമാണ്. ഹേയ് ജൂഡിന് ശേഷം നല്ലൊരു മലയാള സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു’ തൃഷ പറയുന്നു.

Read More:‘പറയാതരികെ’; മനോഹരം ഈ പ്രണയഗാനം, വീഡിയോ

ഇപ്പോൾ ‘തമ്പി’ എന്ന തമിഴ് ചിത്രമാണ് ജീത്തു ജോസഫിന്റേതായി പുറത്തെത്തിയത്. ഇമ്രാൻ ഹാഷ്മി നായകനാകുന്ന ‘ദി ബോഡി’യും റിലീസിന് തയ്യാറെടുക്കുകയാണ്.